ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന നിലപാടുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന് പാണ്ഡെ. സിഇഒ യുടെ ഈ പ്രസ്താവന ആധാര്‍ വിവരങ്ങള്‍ ചോരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ്.
ആധാര്‍ രേഖ ഉപയോഗിച്ച് ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല ക്രിമിനലുകള്‍ക്ക് ആധാര്‍ വ്യാജമായി നിര്‍മ്മിക്കുവാന്‍ വളരെ പ്രയാസമാണെന്നും അതിലെ ബയോമെട്രിക് വിവരങ്ങള്‍ കൂടുതല്‍ വിശ്വാസയോഗ്യമാണെന്നും ഭൂഷന് പാണ്ഡെ പറഞ്ഞു.
ഒരാള്‍ വ്യാജ ആധാര്‍ ഉണ്ടാക്കിയാല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ അതില്‍ കുടുങ്ങിക്കിടക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഇയാളെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വളരെ എളുപ്പം സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.
Post Your Comments