Latest NewsIndia

കോടികള്‍ നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് ഭീഷണി

ബെംഗളൂരു: 500 കോടി നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ഈ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബിറ്റ് കോയിനുകള്‍ നല്‍കാനാണ് ആവശ്യം. വിപ്രോയുടെ ബെംഗളൂരു ഓഫീസിലാണ് ഭീഷണിയെത്തിയത്.

ഒരു പ്രത്യേക പോര്‍ട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇ-മെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 25 നകം പണം കൈമാറണമെന്നും പറയുന്നു. വിഷപദാര്‍ഥം ഉപയോഗിച്ച് ആക്രമണം നടത്തുമന്നാണ് ഇമെയിലില്‍ പറയുന്നത്.

ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ എന്ന രാസപദാര്‍ഥമാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. ഉടന്‍ ഇത് കമ്പനിക്കകത്ത് എത്തുമെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിപ്രോയുടെ ഓഫീസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button