തിരുവനന്തപുരം: ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി എസ്ബിഐ പുതിയ ആപ്പ് പുറത്തിറക്കി. ഇനി ക്യൂ നിന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. എസ്ബിഐ നോ ക്യു-ആപ്പ് വഴി ബുക്ക് ചെയ്താല്‍ മതി.
ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ഡിഡി, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ലോണ്‍ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ബുക്ക് ചെയ്യാം. ബാങ്കിലെത്തി ക്യൂ നിന്ന് വിയര്‍ക്കണ്ട. ആപ്പില്‍നിന്ന് വെര്‍ച്വല്‍ ടോക്കണ്‍ എടുത്താല്‍ യഥാസമയം വരിയുടെ വിവരങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും. ബ്രാഞ്ചിലെത്താതെ ആപ്പിലൂടെ ബുക്ക് ചെയ്ത് ടോക്കണ്‍ എടുക്കാം.
നിങ്ങളുടെ ഊഴമെത്താന്‍ എത്രസമയം വേണ്ടിവരുമെന്നും ആപ്പ് പറഞ്ഞുതരും. നിലവില്‍ എസ്ബിഐയില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ആപ്പിന്റെ സേവനം ഉപയോഗിക്കാം. ആപ്പിലൂടെ ടോക്കണ്‍ എടുത്തശേഷം നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് സമയം ക്രമീകരിക്കാനും കഴിയും. എസ്ബിഐ നോ ക്യൂ-ആപ്പ് എന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Post Your Comments