KeralaLatest NewsParayathe Vayya

സെന്‍കുമാർ കേസ് ; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

തിരുവനന്തപുരം : സെന്‍കുമാർ കേസ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു. ടി.പി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയി മാത്യുപരിഹസിച്ചത്.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:-

“മാറി മാറി വരുന്ന ഗവർൺമെന്‍റുകള്‍ തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കുന്ന ഏറാന്‍ മൂളികളായ ഉദ്യോസഥന്മാര്‍ക്ക് വേണ്ടി നിലവിലുള്ളവരെ പിടിച്ചുമാറ്റുന്ന പ്രവണത എന്നേന്നേക്കുമായി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി വിധി വരെ സമ്പാദിച്ചു കൊടുത്ത കേരള ഗവര്‍ൺമെന്‍റിനെ അഭിനന്ദിച്ചേ മതിയാകൂ. ഇന്‍ഡ്യയിലാകാമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണ് നാം നികുതിദായകര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. ഇതിനു വേണ്ടി വന്ന ഗവണ്‍മെന്‍റ് ചിലവ് എത്രയാണെന്നു കൂടി പൊതുജനത്തോടു പറഞ്ഞാല്‍ ഞങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവന ചെയ്യാനും ഞങ്ങള്‍ ജനങ്ങള്‍ തയ്യാറാണ്. അല്ലാപിന്നെ!”

shortlink

Related Articles

Post Your Comments

Related Articles


Back to top button