ഗുര്‍ദസ്പുര്‍ : വിവാഹവേദിയില്‍ വെച്ച് വരനെ വേണ്ടെന്ന് വധു. പഞ്ചാബിലെ ഗുര്‍ദസ്പുര്‍ ജില്ലക്കാരിയായ സുനിത സിങ് ആണ് തന്റെ പ്രതിശുത വരനെ വേണ്ടെന്ന് വെച്ചത്. തന്റെ പ്രതിശുത വരന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ഉറപ്പിച്ചശേഷമാണ് സുനിത ഈ തീരുമാനത്തിലെത്തിയത്. ട്രക്ക് ഡ്രൈവറായ ജസ്പ്രിതുമായാണ് സുനിതയുടെ വിവാഹം നിശ്ചയിച്ചത്. ഗ്രാമത്തിലെ സിക്ക് ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ‘ജസ്പ്രിത് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാനയാളുമായുള്ള ജീവിതം വേണ്ടെന്ന് തീരുമാനിച്ചു. ഭാവിയില്‍ അത് എന്നെ മാത്രമല്ല എന്റെ കുട്ടികളെ കൂടി ബാധിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.’ 22 കാരിയായ സുനിത സിങ് പറഞ്ഞു.
വരന്‍ മയക്കുമരുന്നിന് അടിമയാണെന്നു സംശയം തോന്നിയ സുനിത വിവാഹവേദിയില്‍ തന്നെ ഇക്കാര്യം പറയുകയും തുടര്‍ന്ന് പൊലീസ് സഹായത്തോടെ പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനൊപ്പം ഇരുവരും പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പരിശോധനയ്ക്കായി പോയി. എന്നാല്‍ അവിടെ അതിനുള്ള സൗകര്യങ്ങളില്ലായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സുനിത തയ്യാറായില്ല. പഞ്ചാബിലെ യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ആയിരത്തോളം കേസുകളിലാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments