അഹമ്മദാബാദ്: സ്വന്തം ഇഷ്ടപ്രകാരമുള്ള ലൈംഗിക തൊഴില്‍ കുറ്റകരമല്ലെന്ന് ഗുജറാത്ത് കോടതി. അത്തരം ലൈംഗിക തൊഴിലാളികളെ കുറ്റക്കാരാക്കാന്‍ സാധിക്കില്ല. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 370ാം വകുപ്പ് അനുസരിച്ച് നടത്തിയ നിരീക്ഷണത്തിലായിരുന്നു കോടതി വിധി.
ലൈംഗിക തൊഴിലാളികള്‍ മറ്റുള്ളവരുടെ അവകാശങ്ങളില്‍ കടന്ന് ചെന്ന് വൃത്തികേടു കാണിച്ചാല്‍ മാത്രമേ അത് കുറ്റകരമായി പരിഗണിക്കാന്‍ പറ്റുവെന്നും കോടതി വ്യക്തമാക്കി. വിനോദ് പട്ടേല്‍ എന്ന യുവാവാണ് ഇതു സംബന്ധിച്ച് കോടതിയെ സമീപിച്ചത്. സൂറത്തിലെ ഒരു വേശ്യാലയത്തില്‍നിന്ന് അഞ്ച് പേര്‍ക്കൊപ്പം വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.
വ്യഭിചാരക്കുറ്റത്തിനും ഐപിസി 370 വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇയാള്‍ വാദിച്ചു. ഇരയുടെ അനുവാദമില്ലാതെ താന്‍ ഒരാളെയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തി കുറ്റമല്ലെന്ന് നിരീക്ഷിച്ച കോടതി വിനോദിന്റെ ഹര്‍ജി തള്ളി.
Post Your Comments