Technology

ടെലിവിഷന്‍ ഷോയ്ക്ക് സമാനമായുള്ള വീഡിയോ പ്രോഗ്രാമുകൾ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

നെറ്റ്ഫ്‌ളിക്‌സിന്റെ ഹൗസ് കാര്‍ഡിന് സമാനമായ ബിഗ് ബജറ്റ് ഷോയും അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ടെലിവിഷന്‍ ഷോയും ആരംഭിക്കാൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പുതു തലമുറയ്ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ആരംഭിക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു . ഇതിന് പിന്നാലെയാണ് അടുത്ത മാസത്തോട് കൂടി വീഡിയോ പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന സൂചന നൽകിയിരിക്കുന്നത്.

പുതിയ വീഡിയോ സര്‍വ്വീസ് ആരംഭിക്കുന്നത് വഴി പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. പുതുതലമുറയിലുള്ളവരെ കൂടുതല്‍ ലക്ഷ്യംവെച്ചുള്ള ഷോ ആയിരിക്കും തുടങ്ങുന്നത്. വിനോദം, കായികം, ശാസ്ത്രം, ഗെയിം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button