Latest NewsKeralaNews

സംസ്ഥാന മന്ത്രിമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍ : കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍. ജനസേവനം എന്നാണ് പേരെങ്കിലും പലരും തങ്ങളുടെ കുടുംബങ്ങളേയും വേണ്ടപ്പെട്ടവരെയുമാണ് സേവിച്ചതെന്ന് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യാന്‍ വേണ്ടി നിരവധി പേരെ നിയമിച്ച കാര്യം വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അനാവശ്യമായി ഖജനാവ് ധൂര്‍ത്തടിക്കലാണ് ഇതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മുന്മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഒരാള്‍ മാത്രം കൈകാര്യം ചെയ്ത വേളയിലായിരുന്നു പിണറായി ഇതേ ആവശ്യത്തിനായി അഞ്ച് പേരെ നിയമിച്ചത്. മുഖ്യമന്ത്രി ഉപദേഷ്ടാക്കള്‍ക്ക് വേണ്ടി അനാവശ്യമായി പണം ചെലവിടുന്നു എന്നകാര്യവും വിവാദത്തിലായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുതലാണ് ഓരോ മന്ത്രിമാരും വ്യത്യസ്ത വേളയില്‍ വിരുന്നു സല്‍ക്കാരം നടത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ഇത് പ്രകാരമുള്ള സല്‍ക്കാര പരിപാടികളും നടക്കുന്നുണ്ട്. ഇങ്ങനെ സല്‍ക്കാരത്തിനു മറ്റ് ആവശ്യങ്ങള്‍ക്കുമായി മന്ത്രിമാര്‍ ചെലവിടുന്ന പണത്തിന്റെ കണക്ക് വെളിയില്‍ വന്നു.

നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ റോജി എം ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ ചെലവു വിവരങ്ങള്‍ പുറത്തുവിട്ടത്.
ശമ്പളവും സല്‍ക്കാരവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ക്യാബിനെറ്റ് പദവിയുള്ള മന്ത്രിമാര്‍ ചിലവഴിച്ച പണത്തിന്റെ കണക്കാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം അതിഥി സല്‍ക്കാര കാര്യത്തിലും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നില്‍.

ഫോണ്‍വിളിയില്‍ മന്ത്രി എ കെ ബാലന്‍ മുന്നിലായപ്പോള്‍ യാത്രപ്പടിയില്‍ മുന്നില്‍ നിന്നത് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പള ഇനത്തില്‍ കൈപ്പറ്റിയത് 3,48236 രൂപയാണ്. അതിഥി സല്‍ക്കാരത്തിനായി 15,19248 രൂപയും ചിലവഴിച്ചു. എല്ലാ മന്ത്രിമാരും കൂടി അതിഥി സല്‍ക്കാരത്തിനായി ആകെ ചിലവഴിച്ചത് 36,70499 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജിന്റെ കാര്യത്തിലും മുഖ്യമന്ത്രിയാണ് മുന്നില്‍. 3,11790 രൂപയാണ് മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്‍. ഫോണ്‍വിളിയുടെ കാര്യത്തില്‍ മുമ്പനായ എ കെ ബാലന്‍ 1,60200 രൂപ ഇതിനായി ചിലവഴിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് 1,59581 രൂപയേ ചെലവായുള്ളൂ.

യാത്രാപ്പടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയേക്കാള്‍ പണം ചിലവഴിച്ചത് ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്. 6,42692 രൂപയാണ് അദ്ദേഹം യാത്രാപ്പടിയായി ചിലവഴിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ യാത്രാപ്പടി 2,32629 രൂപയാണ്. എല്ലാ മന്ത്രമാരുടെ കടി 75 ലക്ഷത്തിലേറെ രൂപ യാത്രാപ്പടി ഇനത്തില്‍ കൈപ്പറ്റി. 75,36162 രൂപയാണ് കൃത്യമായ കണക്ക്.

ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനായി മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ നിയമിച്ചിട്ടും ഒമ്പത് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. ഇക്കാര്യം കോണ്‍ഗ്രസ് എംഎല്‍എ ചോദ്യമായി ഉന്നയിച്ചപ്പോഴാണ് മന്ത്രിമാരുടെ ശമ്പള വിവരവും പുറത്തുവന്നത്. നിയമസഭയിലെ മറുപടിക്ക് ശേഷം വിഎസിന്റെ ശമ്പളകാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയും ചെയ്തു. മന്ത്രിമാരുടേതിന് തുല്യമായ ശമ്പളം ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനായ വി.എസിന് ലഭിക്കുമെന്നാണ് ഇന്ന് പുറത്തുവന്ന ഉത്തരവ്. കമ്മീഷന്‍ അംഗങ്ങളുടെ ശമ്പള കാര്യത്തിലും വ്യക്തത വരാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button