അഹമ്മദാബാദ്: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി. പിടിയിലായ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോയി.30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അഞ്ചു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി പാക്കിസ്ഥാന്റെ സമുദ്ര സുരക്ഷ ഏജന്‍സി പ്രതിനിധി പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടെയാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ അറസ്റ്റ്.
ഗുജറാത്തിലെ പോർബന്ധറിൽനിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ടവരെയാണ് പുറംകടലിൽനിന്നു പാക് സേന കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞമാസം 71 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക് തീരസംരക്ഷണ സേന പിടികൂടിയിരുന്നു.ഇതോടെ ഈ വര്‍ഷം അറസ്റ്റിലായ മത്സ്യതൊഴിലാളികളുടെ എണ്ണം 304 ആയി.
Post Your Comments