ന്യൂഡല്‍ഹി: ഇന്ത്യൻ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തിനുപിന്നിൽ പാക്കിസ്ഥാൻ തന്നെയെന്നതിനുള്ള ശക്തമായ തെളിവുകളുണ്ടെന്ന് ഇന്ത്യ. കൊല്ലപ്പെട്ട സൈനികരുടെ രക്തസാമ്പിളുകളും സംഭവസ്ഥലമായ കൃഷ്ണഘാട്ടി സെക്ടറില്‍ ചോരപ്പാടുകളും താരതമ്യം ചെയ്തതില്‍ നിന്നും പാക് പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വധിച്ച ഇന്ത്യന്‍ സൈനികരുടെ ശരീരഭാഗങ്ങളും പാകിസ്ഥാന്‍ കൊണ്ടുപോയെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ അറിയിച്ചു.
കഴിഞ്ഞ ദിവസം, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സംഭവത്തിലെ പ്രതിഷേധം അറിയിച്ചിരുന്നു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക് സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നായ്ബ് സുബേദാര്‍ പരംജീത് സിങ്, ബി.എസ്.എഫ്. ഹെഡ്കോണ്‍സ്റ്റബിള്‍ പ്രേംസാഗര്‍ എന്നിവരാണ് മേയ് ഒന്നിന് വീരമൃത്യു വരിച്ചത്.
Post Your Comments