കാലാവസ്ഥ, പൊടി, വെള്ളം, ഭക്ഷണം തുടങ്ങിയ ജീവിതരീതികളിലെ മാറ്റങ്ങള്‍ ഇന്ന് മിക്കവര്‍ക്കും പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതില്‍ പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകള്‍ക്കും മുടികൊഴിച്ചില്‍ ഉണ്ട്. മുടി കൊഴിഞ്ഞ് കഷണ്ടി വരെയെത്തി. പല പരീക്ഷണങ്ങളും ചെയ്ത് ഒരുമാറ്റവും ഉണ്ടായില്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ..
കെമിക്കല്‍സ് ഉപയോഗിച്ചാല്‍ മുടി വീണ്ടും കൊഴിഞ്ഞു പോകുകയേയുള്ളൂ. വീട്ടിലിരുന്ന് പ്രകൃതിദത്തമായ പ്രയോഗങ്ങള്‍ നടത്താം. ഇവയ്ക്ക് മികച്ചത് തേങ്ങാപ്പാല്‍,ഉലുവ,നെല്ലിക്ക എന്നിവയാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഒരു നെല്ലിക്കയും രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലുമാണ് ആവശ്യം.
ഇവ മൂന്നും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് മുടിയില്‍ തേക്കാം. 15മിനിട്ട് മസാജ് ചെയ്യാം. പിന്നീട് തല കഴുകി കളയാം. ആരോഗ്യമുള്ള മുടി ലഭിക്കുക മാത്രമല്ല മുടികൊഴിച്ചലും ഇതുമൂലം തടയാം.
Post Your Comments