ദോഹ• 2018 ഓടെ ഒന്നര മില്യണ്‍ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സ്ഥലങ്ങളിൽ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് നടന്ന 4 ാമത് വാര്‍ഷിക ലേബര്‍ വെല്‍ഫെയര്‍ കോണ്‍ഫറസിലാണ് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം സൗജന്യ ഇന്റര്‍നെറ്റ് പാക്കേജ് പ്രഖ്യാപിച്ചത്.
ലേബര്‍ ക്യാമ്പുകളില്‍ 1500 ടെലിക്കമ്മ്യൂണിക്കേഷന്‍ റൂമുകളും 15,000 കംപ്യൂട്ടറുകളും സ്ഥാപിക്കുമെന്ന് ഡിജിറ്റല്‍ കമ്മ്യൂണിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ അമിന അല്‍-മുല്ല പറഞ്ഞു.
സന്നദ്ധ സംഘടനകളുടെയും രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും സഹായത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് അമീന അൽമുല്ല വ്യക്തമാക്കി.
Post Your Comments