Latest NewsNewsGulf

യു.എ.ഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടം; കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു

അജ്മന്‍: യുഎഇയിലെ അജ്മനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍നാശനഷ്ടം. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഗ്യാസ് ലീക്ക് ചെയ്ത അപകടത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുന്‍ ആളുകളെയും ഇവിടെ നിന്ന് ഒഴിപ്പിച്ചു.

അജ്മനിലെ അല്‍ ജാര്‍ഫ് പ്രദേശത്താണ് അപകടമുണ്ടായത്. കെട്ടിടത്തിലെ നാലാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ സ്ത്രീ ഏഷ്യക്കാരിയാണ്. ഇവരെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില ഇവര്‍ തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്തതാണ് അപടത്തിന് കാരണം. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് വന്‍നാശനഷ്ടമുണ്ടായി. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സംഘം കെട്ടിടം പരിശോധിച്ചുവരുകയാണെന്ന് പോലീസ് ഓഫീസര്‍ ബ്രിഡേഡിയര്‍ റാഷിദ് മുഗ്‌ലാദ് പറഞ്ഞു. ഗ്യാസ് സിലിണ്ടറും റെഗുലേറ്ററും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉപഭോക്താക്കള്‍ പരിശോധിക്കണമെന്നും ഇത്തരം അപകടം ഒഴിവാക്കാന്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button