Latest NewsNewsInternational

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിച്ച് ഒരു രാജ്യത്തിന്റെ പ്രസിഡന്റ്; കാരണവും വെളിപ്പെടുത്തുന്നു

കാബൂള്‍: പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള പാക് സര്‍ക്കാരിന്റെ ക്ഷണം അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് നിരസിച്ചു.അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പാക്കിസ്ഥാന്‍ കൈമാറുന്നതുവരെ സന്ദര്‍ശനം നിരര്‍ത്ഥകമാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയുടെ ഓഫീസിലെ ഉപവക്താവ് ദാവാ ഖാന്‍ മിനാപല്‍ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ്(ഐഎസ്‌ഐ) തലവന്‍ നവീദ് മുക്താറും പാക് ദേശീയ അസംബ്ലി സ്പീക്കര്‍ ആയാസ് സാദിഖും അഫ്ഗാന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച് അദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണമാണ് തന്റെ രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് നിരസിച്ചത്.

കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയായ മസാര്‍ ഇ ഷരീഫ്, കണ്ഡഹാര്‍ എന്നിവടങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്നാണ് അഫ്ഗാനിസ്ഥാന്‍ പറയുന്നത്. ഈ ഭീകരരെ അഫ്ഗാനിസ്ഥാന് കൈമാറുന്നതുവരെ പാക്കിസ്ഥാന്‍ സന്ദര്‍ശനമുണ്ടാകില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ പാക് മണ്ണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് അഫ്ഗാനിസ്ഥാന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button