ലഖ്നൗ : പരീക്ഷാ പേപ്പറിൽ ഒരു ചോദ്യത്തിനുത്തരമായി എന്റെ വിവാഹമാണ് വരാൻപോകുന്നത് ദയവു ചെയ്ത് എന്നെ വിജയിപ്പിക്കണം എന്നെഴുതി അദ്ധ്യാപകരെ ഞെട്ടിച്ച് ഒരു വിദ്യാർത്ഥിനി. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ഹിന്ദി പരീക്ഷയുടെ ഉത്തരക്കടലാസ്സിലാണ് “സാര്‍ ഞാനൊരു പെണ്‍കുട്ടിയാണ്. അടുത്ത മാസം 28ന് എന്റെ വിവാഹമാണ്. ഈ പരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ കല്യാണം മുടങ്ങും. അതിനാല്‍ ദയവു ചെയ്ത് തന്നെ തോല്‍പ്പിക്കരുതെന്നും വിദ്യാർത്ഥിനി ഉത്തരമായി എഴുതിയിരുന്നത്.
ഇത്തരത്തില്‍ ഉത്തരമെഴുതിയ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഉത്തര്‍പ്രദേശിലെ പരീക്ഷകളില്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ പതിവാണെന്നാണ് അദ്ധ്യാപകർ പറയുന്നു. പരീക്ഷയില്‍ ജയിക്കാനായി കല്യാണം മുടങ്ങുമെന്നും ജോലി ലഭിക്കില്ലെന്നും കുട്ടികൾ പതിവായി എഴുതാറുണ്ടെന്നും അദ്ധ്യാപകർ ചൂണ്ടി കാട്ടി.
Post Your Comments