ദുബായ്: 15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ. ബിസിനെസ്സുകാരനായ ഇയാൾ ഫ്ലാറ്റിലാണ് വേശ്യാലയം നടത്തിക്കൊണ്ടിരുന്നത്. 15 വയസു പോലും തികയാത്ത കുട്ടികളെക്കൊണ്ടാണ് അയാൾ വേശ്യാലയം നടത്തിയിരുന്നത്. 2015 ഏപ്രിലിൽ ദുബായിൽ ബ്യൂട്ടി സലൂണിൽ ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശികളായ 15, 16 വയസുള്ള കുട്ടികളെ ഈ ചതിക്കുഴിയിൽ അകപെടുത്തിയത്.
ബ്യൂട്ടി സലൂണിലെ ജോലി മോഹിച്ച് ദുബായിലെത്തിയ കുട്ടികളെ ഫ്ലാറ്റിൽ കൊണ്ടുപോകുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മിതിച്ച ഇവരെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് കുട്ടികൾ വെളിപ്പെടുത്തുന്നു. അതിനിടെ 16 വയസ്സുകാരിയായ ഒരു പെൺകുട്ടി അതിസാഹസികമായി ഇവരിൽ നിന്ന് ഓടി രക്ഷപെടുകയും ഒരു പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും ചെയ്തു.
തുടർന്ന് കുട്ടിയുടെ മൊഴി അനുസരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റവാളികളായ രണ്ട് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ ഏഴ് വർഷം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു.
Post Your Comments