തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ ശക്തമായ സ്ത്രീ പീഡന ആരോപണവുമായി എഎന്‍ ഷംസീര്‍ സഭയിൽ. വനിതാ ലീഗ് പഞ്ചായത്തംഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഷംസീര്‍ സബ്മിഷനുമായി രംഗത്തെത്തിയത്. പഞ്ചായത്തു ഹാളിൽ വെച്ച് നേതാവ് പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ കാട്ടി നേതാവും കൂട്ടാളിയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്
മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് അംഗമായ ലീഗ് നേതാവ് നെടുമ്പള്ളി സെയ്ദലവിക്കും സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസല്‍ ആബിദിനുമെതിരെയുള്ള കേസിനെ പറ്റിയായിരുന്നു ഷംസീർ സഭയിൽ പരാമർശിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ തന്നെ ഒന്നാം വാര്‍ഡിലെ വനിതാ ലീഗ് മെമ്പറെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് കണ്ണമംഗലത്ത് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയായ പ്രതി വീണ്ടും വീണ്ടും തന്നെ പീഡിപ്പിച്ചു എന്ന് വനിതാ അംഗം പോലീസിൽ പരാതി നൽകി. തുടർന്ന് സെയ്തലവിയെ അറസ്റ്റ് ചെയ്തെങ്കിലും ഫസലിനെ പിടി കൂടാനായില്ല.
ഇതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ഷംസീർ സബ് മിഷനിൽ ആവശ്യപ്പെട്ടത്.പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പൊലീസില്‍ വനിതാഅംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.കൂടാതെ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രത്യേക ടീമിനെ ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments