Latest NewsGulf

പുനര്‍നിയമന വിഷയത്തില്‍ പ്രതികരണവുമായി സെന്‍കുമാര്‍

തിരുവനന്തപുരം : ഡിജിപി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി.പി.സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധി നടപ്പാക്കുന്നത് സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. രേഖകള്‍ വിവരാവകാശ നിയമപ്രകാരം എടുത്താകും പലരും ഉപയോഗിച്ചത്. തനിക്കും വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button