ന്യൂഡൽഹി: പാക് ചാരനെന്ന് സംശയിക്കുന്നയാൾ ഉത്തർപ്രദേശിലെ ഫൈസാബാദിൽ അറസ്റ്റിൽ. അഫ്താബ് അലി എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) ഏജന്റാണ് ഇയാളെന്നാണ് സംശയം.
പാകിസ്ഥാൻ ഹൈക്കമ്മീഷനുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്, ഉത്തര്‍പ്രദേശിലെ വിവിധ സൈനിക കേന്ദ്രങ്ങളുടെയും പ്രതിരോധ മന്ത്രാലയ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.
Post Your Comments