തിരുവനന്തപുരം: ഇത്തവണ എസ്എസ്എല്‍സി ഫലം അറിയാന്‍ പുതിയ സംവിധാനങ്ങളും എത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഫലം അറിയാം. ഐടി@സ്‌കൂളിന്റെ മൊബൈല്‍ ആപ്പാണ് ഒരുക്കിയിരിക്കുന്നത്.
വ്യക്തിഗത ഫലത്തിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള ഫലത്തിന്റെ അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി saphalam 2017 എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഐടി@സ്‌കൂളിന്റെ www.results.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഫലം അറിയാം.
Post Your Comments