മൂന്നാര്‍: സഹോദരന്റെയും മക്കളുടെയും കയ്യേറ്റത്തിനെതിരേ പ്രവര്‍ത്തിച്ചതാണ് മന്ത്രി എംഎം മണിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്ന് വി എസിന്റെ കാലത്തെ മൂന്നാർ ദൗത്യത്തിന്റെ തലവനായിരുന്ന കെ സുരേഷ് കുമാർ. മൂന്നാര്‍ ദൗത്യം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ചിന്നക്കനാലില്‍ മണിയുടെ അനിയന് ലംബോധരനും മക്കളും കയ്യേറിയ 25 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി.
ഇതാണ് എം എം മണിക്ക് തന്നോട് ശത്രുത ഉണ്ടാവാനുള്ള ആദ്യത്തെ കാരണം. കുരിശുനാട്ടി ഭൂമി പിടിക്കുന്ന കയ്യേറ്റ മാഫിയയില്‍ നിന്നും ജനശ്രദ്ധമാറ്റാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ആളാണ് എംഎം മണി.അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു. കുരിശു കയ്യേറ്റവുമായി ബന്ധമില്ലാത്ത പൊമ്പിളൈ ഒരുമയെയും മറ്റും ചീത്ത പറഞ്ഞു ജന ശ്രദ്ധ തിരിച്ചു വിടാനാണ് മണി ശ്രമിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ ആണ് സുരേഷ് കുമാർ ഇത് വെളിപ്പെടുത്തിയത്
Post Your Comments