Latest NewsIndia

യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ജവാന്റെ കുടുംബം: പിന്നീട് സംഭവിച്ചത്?

ദിയോറിയ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പാക് സൈന്യം കൊലപ്പെടുത്തിയ ജവാന്റെ കുടുംബം. ഒടുവില്‍ ആശ്വാസവചനവുമായി യോഗിയുടെ ഫോണ്‍കോള്‍ എത്തുകയായിരുന്നു.

ജവാന്‍ പ്രേം സാഗറിന്റെ മൃതദേഹം ജന്മനാടായ ദിയോറിയയിലാണ് സംസ്‌കരിച്ചത്. മുഖ്യമന്ത്രി എത്താതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. ഒടുവില്‍ രാത്രിയോടെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. പതിമൂന്ന് ദിവസത്തിനുള്ളില്‍ താന്‍ അവിടെ എത്തുമെന്നും വാക്ക് നല്‍കുകയായിരുന്നു.

പ്രേം സാഗറിനായി സ്മാരകം പണിയുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്നംഗ സംഘത്തിനെതിരെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. പ്രേം സാഗറും, പഞ്ചാബ് സ്വദേശി നൈബ് സുബേദാര്‍ പരംജിത് സിംഗും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button