ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന് എന്ന പേര് നേടിയ മുത്തച്ഛന് അന്തരിച്ചു. 145 വയസുകാരനായ ഇന്തോനേഷ്യന്‍ മുത്തച്ഛനാണ് ലോകത്തോട് വിടപറഞ്ഞത്. എംബാ ഗോതോ എന്നാണ് ഈ മുത്തച്ഛന്റെ പേര്. നാല് ഭാര്യമാരും, പത്ത് മക്കളും ഈ മുത്തച്ഛനുണ്ടായിരുന്നു.
പേരക്കുട്ടികള്ക്കൊപ്പവും ഈ മുത്തച്ഛന് ഒരുപാട് നാള് ജീവിക്കാന്‍ കഴിഞ്ഞു. ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബര്‍ 31 ആണ് ഗോതോയുടെ ജനനം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു.
അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. ദീര്‍ഘായുസ്സിന്റെ രഹസ്യം ക്ഷമയാണെന്നാണ് ഗോതോ പറഞ്ഞിരുന്നത്.
രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി 122 വയസുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീന്‍ കാള്‍മെന്റ് ആണ്. ലോക റിക്കാര്‍ഡ് അധികൃതര്‍ ഗോതോയുടെ പ്രായം അംഗീകരിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
Post Your Comments