Latest NewsKeralaNews

വഴിവിട്ട ബന്ധം ; അസമയത്ത് തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ സി.പി.എം നേതാവിനെ നാട്ടുകാര്‍ കയ്യോടെ പൊക്കി

കാസര്‍ഗോഡ് : വിധവയായ യുവതിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രാദേശിക നേതാവിനെ നാട്ടുകാര്‍ പിടികൂടി. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈ നരിക്കാട്ട് സ്വദേശിയായ ഭരണകക്ഷിയില്‍പെട്ട പ്രാദേശിക നേതാവിനെയാണ് പരിസരവാസികള്‍ കയ്യോടെ പിടികൂടിയത്.

ബീഡിത്തൊഴിലാളിയായ വിധവയുടെ വീട്ടില്‍ പതിവായി അസമയങ്ങളില്‍ വരാറുള്ള നേതാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അയല്‍വാസികള്‍ ഉറക്കമൊഴിഞ്ഞ് പിടികൂടിയത്. ഇതിനിടയില്‍ നാട്ടുകാരുടെ പിടിയില്‍ നിന്നും ഇയാള്‍ കുതറിമാറി ഓടി രക്ഷപ്പെട്ടു.

സ്ത്രീ വിഷയങ്ങളില്‍ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ നേതാവിനെതിരെ നേരത്തേ പാര്‍ട്ടി നടപടിയെടുത്തിരുന്നു. എന്നിട്ടും നേതാവ് വഴിവിട്ട ജീവിതം നയിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button