Latest NewsKeralaNews

മണിക്കെതിരെ നിയമനടപടിയുമായി യു ഡി എഫ് -സഭയിൽ ഇന്നും ബഹളം

 

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക് ഒരുങ്ങുന്നു.മണിക്കെതിരെ കോടതിയെ സമീപിക്കാൻ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.അതേ സമയം നിയമസഭയില്‍ എം.എം. മണിക്കെതിരായ യു.ഡി.എഫ്​ ബഹിഷ്​കരണം തുടരുകയാണ്. പ്രതിപക്ഷം മണിക്കെതിരെയുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ്​ ഇന്നും സഭയിലെത്തിയത്​.

മണിയോട്​ ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്​.സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിഷേധിക്കാനാണ്​​ പ്രതിപക്ഷ തീരുമാനം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി.മണി രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശക്​തമായ പ്രതിഷേധത്തിലൂടെ മണിയെ പുറത്താക്കുന്നതിനാണ്​ പ്രതിപക്ഷ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button