റിലയൻസ് ജിയോയുടെ 4ജി VoLTE ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ചൈനീസ് മൊബൈല്‍ ചിപ് നിര്‍മാതാക്കളായ സ്പ്രെഡ്ട്രം (Spreadtrum) ആണ് ഇതിനായി ജിയോയുമായി കൈ കോർക്കുന്നത്. 1500 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങുകയെന്നാണ് സൂചന.
തങ്ങള്‍ ഇതിനുള്ള ടെക്നോളജി വികസിപ്പിക്കുകയാണെന്ന് ഇന്ത്യയിലെ സ്പ്രെഡ്ട്രം കമ്മ്യൂണിക്കേഷന്‍സ് മേധാവി നീരജ് ശര്‍മ അറിയിച്ചു. ഏറ്റവും വിലകുറഞ്ഞ 4ജി ഫോണ്‍ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം . കുറഞ്ഞ ചിലവില്‍ ഫോണ്‍ ലഭ്യമാക്കിയാല്‍ രാജ്യത്ത് വലിയ വളര്‍ച്ച നേടാനാവുമെന്നാണ് ജിയോ കരുതുന്നത്.
Post Your Comments