ന്യൂഡല്‍ഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍. ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്‌റ്റോഫീസുകളിലേക്ക് വരുന്നു. ശശി തരൂരാണ് പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകളും അനുബന്ധകാര്യങ്ങളും രാജ്യത്തെ പ്രാദേശിക പോസ്‌റ്റോഫീസുകള്‍ വഴി ഉടന്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.
അമൃത്സര്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നതിനിടയില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പാസ്‌പോര്‍ട്ട് അപേക്ഷകരുമായുള്ള സംവാദത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി രാജ്യത്തെ പോസ്‌റ്റോഫീസുകള്‍ നവീകരിക്കേണ്ടതുണ്ടെന്നും ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഏതു കോണിലിരുന്നും പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും വിധത്തില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.
ഇക്കാര്യത്തില്‍ രാജ്യത്തെ 86 പോസ്‌റ്റോഫീസുകൾ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. എട്ട് എംപിമാര്‍ അടങ്ങുന്ന സംഘം സുവര്‍ണ്ണക്ഷേത്രവും ചരിത്ര സ്മാരകമായ ജാലിയന്‍ വാലാ ബാഗും സന്ദര്‍ശിച്ചു. പിന്നീട് വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments