കണ്ണൂർ : കൂത്തുപറമ്പിലെ സിപിഎം സദാചാര ഗുണ്ടായിസ വിഷയത്തിൽ ഇടപെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ.പ്രതിശ്രുത വധുവിനൊപ്പം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന് സെൽഫി എടുത്ത സിപിഎം അംഗത്തിനുണ്ടായ ദുരനുഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്നാണ് പി ജയരാജൻ വിഷയത്തിൽ ഇടപെട്ടത്.
സിപിഎം അനുഭാവികളായ ചിലർ സദാചാര ഗുണ്ടായിസം കാണിക്കുകയും അതിനു ശേഷം പോലീസ് മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു പാർട്ടി അംഗത്തിന്റെ ആരോപണം. സിപിഎം സദാചാര ഗുണ്ടായിസം മോശമാണ് എങ്കിലും സഖാവ് പാർട്ടിയംഗം ആയതിനാൽ സംഭവം പുറത്തു വിടരുതായിരുന്നു എന്ന് പി ജയരാജൻ അഭിപ്രായപ്പെട്ടു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജൻ ഇത് പറഞ്ഞത്. പാർട്ടി അനുഭാവികളേക്കാൾ ബോധം പാർട്ടി അംഗം കാണിക്കണമെന്നും ജയരാജൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ മേൽ ഘടകത്തിന്റെ അറിയിക്കാതെ പ്രചാരണം നടത്തിയത് തെറ്റാണെന്നാണ് പി ജയരാജന്റെ അഭിപ്രായം.കണ്ണൂർ ജില്ല സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ സിപിഎം സദാചാര ഗുണ്ടായിസത്തെക്കുറിച്ചുള്ള പാർട്ടി അംഗത്തിന്റെ പോസ്റ്റ് പിൻവലിച്ചു.ഇത്തരം കാര്യങ്ങൾ പുറത്തു പറയാതെ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു പരിഹരിക്കാനാണ് ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments