Latest NewsAutomobile

പുതിയ രൂപവുമായി ഇ റിക്ഷകളെത്തുന്നു

ന്യൂഡല്‍ഹി: പുതിയ രൂപഭാവങ്ങളോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇ റിക്ഷകളെത്തുന്നു. ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനിയായ ഓട്ടോലൈറ്റ് ഇന്ത്യയാണ് ഈ പുതിയ റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക്കുമായി പ്രവര്‍ത്തിപ്പിക്കുന്ന റിക്ഷകളാണിത്.

ഇതിനായി ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ആദ്യ വില്‍പ്പന നടത്തും. ഇലക്ട്രിക് വാഹന പ്രോത്സാഹന പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ പിന്തുണയേകുന്നതാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ഈ സംരംഭം.

ഓട്ടോലൈറ്റിന്റെ ഇ റിക്ഷകളില്‍ മാസങ്ങള്‍ക്കുള്ളില്‍ ലിഥിയം അയണ്‍ ബാറ്ററികളും തുടര്‍ന്ന് സൗരോര്‍ജ്ജ ഇ റിക്ഷകളും വിപണിയിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button