വ്യത്യസ്ത സമരമുഖം തുറന്ന് ബാങ്ക് ജീവനക്കാരൻ. തൃശ്ശൂർ ചാലക്കുടി, കാടുകുറ്റി സ്വദേശി ശ്രീ ജയൻ ജോസഫാണ് പട്ടത്ത് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായത് . 20.4.2017 സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശ്രീ ടിപി സെൻകുമാർ ഐപിഎസ്സിനെ സംസ്ഥാന പോലീസ് മേധാവി ആക്കാത്തതിൽ സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി നടത്തിയ നിരാഹാര വിലങ്ങു സമരം ആളുകൾക്ക് കൗതുകത്തോടൊപ്പം ചിന്തിപ്പിക്കുന്ന ഒന്നായി മാറി. ചങ്ങനാശേരി കാത്തലിക് സിറിയൻ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ജയൻ ജോസഫ് തികഞ്ഞ സാമൂഹ്യ പ്രവർത്തകനുമാണ്. ഭാര്യ ഡൈനി, മക്കൾ ക്രിസ് ജയൻ, ക്രിസ് ജെ പട്ടത്തു എന്നിവർ നൽകുന്ന പൂർണ്ണ പിന്തുണ തനിക്കു ശക്തി നൽകുന്നു എന്ന് ശ്രീ ജയൻ ജോസഫ് പ്രതികരിച്ചു.
കടപ്പാട്: പ്രസാദ് ഐവർമഠം.
Post Your Comments