KeralaNews

കാമുകന് നഗ്നചിത്രം അയക്കുന്നതിന് മുന്‍പ് സോദരീ, ഇതൊന്ന് ശ്രദ്ധിക്കുക;മുന്നറിയിപ്പുമായി കേരളാ സൈബര്‍വാരിയേഴ്‌സ്

കൊച്ചി: ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ നന്മയുടെ ആയുധമാക്കിയ കേരള സൈബർ വാരിയേഴ്‌സ് കേരളത്തിലെ സഹോദരിമാർക്കൊരു മുന്നറിയിപ്പുമായി രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാമുകന്മാർക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയക്കുന്ന പെൺകുട്ടികൾക്കുള്ള ഓർമ്മപ്പെടുത്തലുമായാണ് സൈബർ വാരിയേഴ്‌സ് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സഹോദരിമാരുടെ അറിവിലേക്കായി..,
സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങള്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്.അതൊന്നു ഓര്‍മിപ്പിക്കുക ആണ്.ഉപദേശം ഇഷ്ടം അല്ലെന്നു അറിയാം.എന്നാലും ഒന്ന് വായിക്കുക.
നിങ്ങള്‍ സ്നേഹിക്കുന്നതിനോ,എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല.പക്ഷെ ആ സംസാരം അതിര് കടക്കുമ്പോള്‍ നിങ്ങള്‍തന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്.
മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോ,വീഡിയോ അയക്കുമ്പോള്‍ നിങ്ങള്‍ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല,ജന്മം നല്‍കിയ അച്ഛനേം,അമ്മയേം,സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണ്.അവരെ കൂടി ആണ് നിങ്ങള്‍ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പണ്ടത്തെ കാലം അല്ല ഇന്ന്.ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവന്‍ നിങ്ങള്‍ വേദനിച്ചു തീര്‍ക്കേണ്ടി വരും.സോഷ്യല്‍മീഡിയ അങ്ങനെ ആണ്.അതിനെ തടയാനൊക്കെ കുറച്ചു പാടാണ്.
നിങ്ങള്‍ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ.അത് നിങ്ങളുടെ കാമുകനോ,സുഹൃത്തോ ആരും ആകാം.ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്ന ദ്രിശ്യങ്ങള്‍ അയക്കാതെ ഇരിക്കുക.പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓര്‍ക്കുക.
അങ്ങനെ നിങ്ങളുടെ നഗ്ന ശരീരം ആവശ്യപ്പെട്ടവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നു എന്ന് പറയാന്‍ പറ്റില്ല.
ഇനി നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഇതേ പോലുള്ള ഫോട്ടോസ്,വീഡിയോസ് സോഷ്യല്‍ മീഡിയ വഴി കിട്ടിയാല്‍ നമ്മുടെ സഹോദരിക്ക് പറ്റിയ ഒരു അബദ്ധം ആയി കണ്ടു അത് ഡിലീറ്റ് ചെയ്യുക എന്നതാണ്.
“നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കുക”

shortlink

Related Articles

Post Your Comments

Related Articles


Back to top button