Latest NewsNewsInternational

പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് : അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ഇസ്ലാമാബാദ് :  പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് . ഇതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ന്നുവീണത് ഞെട്ടലുണ്ടാക്കി. ഇന്ത്യ അക്രമണം തുടങ്ങിയെന്നാണ് പ്രചരണം. യുദ്ധവിമാനം തകര്‍ന്നത് എങ്ങിനെയെന്ന് ഇനിയും അറിയില്ല. ഇന്ത്യന്‍ മിസൈല്‍ അക്രമണം എന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചിട്ടില്ല. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ മാറാഷ് ജെറ്റ് ആണ് തകര്‍ന്നു വീണതെന്ന് ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 18 മാസത്തിനിടെ നിരവധി തവണയാണ് പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി പൈലറ്റുമാരെയും നഷ്ടമായി. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഫ്-17 തണ്ടര്‍ അറബി കടലില്‍ തകര്‍ന്നു വീണത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. തുടര്‍ന്ന് നവംബറില്‍ മറ്റൊരു അപകടത്തില്‍ വനിതാ പൈലറ്റിനെയും നഷ്ടമായി.
ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങളും തകര്‍ന്നു വീണിരുന്നു.
ജെഎഫ്-17 വിമാനം പാക്കിസ്ഥാന്‍ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ സജ്ജമല്ലെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് ഈ വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാന്‍, താന്‍സാനിയ, സിംബാബ്വെ, അല്‍ബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്-7 വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button