KeralaNews

താനാരാ, നാട്ടുരാജാവോ ; കെആർകെയ്ക്ക് എതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്

മോഹൻലാലിനെയും പിന്നീട് മമ്മൂട്ടിയെയും വിമർശിച്ച കെആർകെയ്ക്ക് എതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെആർകെയെ അദ്ദേഹം വിമർശിച്ചിരിക്കുന്നത്. എടോ കെ ആര്‍ കെ എന്ന് പേരുള്ള തേഡ് റെറ്റ് ചെറ്റേ താനാരാ എന്നു തുടങ്ങുന്നതാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എടോ… KRK എന്ന് പേരുള്ള തേഡ്റൈറ്റ് ചെറ്റേ….
താനാ്രാ … നാട്ടുരാജാവോ. ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല… .മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കിൽ ആദ്യം ഇന്ത്യ എന്നാണെന്നറിയണം… മൂന്ന് ദേശീയ അവാർഡുകൾ അഞ്ച് സംസ്ഥാന അവാർഡുകൾ…
GCC രാജ്യങ്ങളിൽ ദുബായിൽ നിന്നും മലയാള സിനിമയിൽ 50 വർഷം ത്തിലെ നിത്യഹരിത നായകൻ അവാർഡ് അങ്ങനെ അവാർഡുകൾ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ….ദേശീയ അവാർഡുകൾക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ…
മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള ……..പറഞ്ഞാൽ മനസിലാകില്ല… അതിന് സെൻസുണ്ടാവണം…സെൻസിബിലിറ്റിയുണ്ടാവണം….സെൻസിറ്റിവിറ്റിയുണ്ടാവണം…

shortlink

Related Articles

Post Your Comments

Related Articles


Back to top button