ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചയായിരിക്കുന്നത് മധ്യപ്രദേശ് മന്ത്രി സമൂഹ വിവാഹ ചടങ്ങില്‍ യുവതികള്‍ക്ക് ബാറ്റ് സമാനമായി നല്‍കിയ സംഭവം ആണ്. സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി യുവതികള്‍ക്ക് സമ്മാനമായി നല്‍കിയത് മരത്തിന്റെ ബാറ്റാണ്. മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്‍മാരെ നിലയ്ക്കു നിര്‍ത്താനാണ് മന്ത്രി ബാറ്റ് സമ്മാനമായി നല്‍കിയത്.
സംഭവം ഇങ്ങനെയാണ് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടന്നൊരു സമൂഹ വിവാഹ ചടങ്ങാണ് മധ്യപ്രദേശ് മന്ത്രി ഗോപാല്‍ ഭാര്‍ഗവയുടെ വിവാഹ സമ്മാനം കൊണ്ട് ശ്രദ്ധേയമായത്. 700 പേരുടെ സമൂഹ വിവാഹം നടക്കുന്നൊരു ചടങ്ങായിരുന്നു ഇത്. ചടങ്ങില്‍ വൈകിയെത്തിയ മന്ത്രി ഒരു ലോഡ് ബാറ്റുമായാണ് എത്തിയത്. ഇത് ഓരോ വധുവിനും സമ്മാനിച്ച് നിങ്ങളുടെ ഭര്‍ത്താവ് മദ്യപാനിയോ നിങ്ങളെ അധിക്ഷേപിക്കുന്നവനോ ആണെങ്കില്‍ ഈ ബാറ്റുകൊണ്ട് കൈകാര്യം ചെയ്യണമെന്നും പറഞ്ഞു.
‘മദ്യപാനികളെ അടിക്കാനുള്ള സമ്മാനം, പോലീസ് ഇടപെടില്ല’ എന്ന് ഓരോ ബാറ്റിലും എഴുതിയിട്ടുമുണ്ട്. കുടിയന്‍മാരുടെ ഭര്‍ത്താക്കന്‍മാരുടെ ഉപദ്രവത്താല്‍ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളുടെ നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതിന് എങ്ങനെ പരിഹാരം കാണും എന്ന് ചിന്തിച്ചപ്പോഴാണ് സ്വയം പ്രതിരോധമെന്നോണം അത്തരക്കാരെ നേരിടാന്‍ ബാറ്റ് വാങ്ങി സമ്മാനിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ചടങ്ങിനിടെ പറഞ്ഞു. ഇത്തരത്തില്‍ 10000ബാറ്റുകള്‍ക്കാണ് മന്ത്രി ഓര്‍ഡര്‍ നല്‍കിയത്. ആവശ്യമുള്ള മറ്റു സ്ത്രീകള്‍ക്ക് കൂടി ബാറ്റ് വിതരണം ചെയ്യാനാണ് മന്ത്രിയുടെ തീരുമാനം.
Post Your Comments