അലിഗഡ് : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത. സെല്‍ഫി എടുക്കാന്‍ യുവാവ് ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് യുവാവ് അപായ സൂചന നല്കി ട്രെയിന്‍ നിര്‍ത്തിയത്. സെല്‍ഫി എടുത്ത ശേഷം യുവാവ് ഓടിപ്പോവുകയും ചെയ്തു. ഡല്‍ഹി സീല്‍ഡ രാജധാനി എക്സ്പ്രസാണ് സെല്‍ഫിക്കായി അപായസൂചന കാണിച്ച് നിര്‍ത്തിയത്.
ട്രെയിന്‍ ജീവനക്കാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ വൈകി. ഗരീബ് രഥ് എക്സ്പ്രസും മൂന്ന് ചരക്കുതീവണ്ടികളും വൈകിയവയില്‍ ഉള്‍പ്പെടുന്നു. ചുവന്ന തുണി കണ്ടയുടന്‍ ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. യുവാവ് ഉടന്‍ സെല്‍ഫി എടുക്കുകയും ചെയ്തു. അപ്പോഴാണ് സെല്ഫിയ്ക്കായാണ് ട്രെയിനിന് മുന്നില്‍ അപായ സൂചന കാട്ടിയതെന്ന് മനസിലായത്. ഒരുവര്‍ഷം മുമ്പ് മൂന്ന് വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കാന്‍ വേണ്ടി ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിയിരുന്നു. തുണ്ട്ല റെയില്‍വേ സ്റ്റേഷനിലായിരുന്നു അന്ന് സംഭവം നടന്നത്.
Post Your Comments