KeralaLatest NewsNews

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് : സര്‍വീസുകള്‍ മുടങ്ങുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഇന്നുമുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പുതിയ ഡ്യട്ടി സംവിധാനം അശാസ്ത്രിയമാണെന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍ ആരോപിക്കുന്നു.

ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇത് എട്ടു മണിക്കൂറായി നിലവില്‍ കുറച്ചു. ദീര്‍ഘദൂര ബസുകള്‍ കുടുതലും രാത്രി കാലങ്ങളിലായതിനാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്നതിനാലാണ് പുതിയ സംവിധാനം എന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദുര സര്‍വീസ് ബസുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ ആളില്ലാഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button