Latest NewsNewsTechnology

മറ്റു ടെലികോം നെറ്റ്‌വർക്കുകൾക്കെതിരെ പരാതിയുമായി ജിയോ

മറ്റ് ടെലക്കോം നെറ്റ് വര്‍ക്കുകള്‍ക്കിടയിലേക്ക് ജിയോ കടന്നുവന്നിട്ട് അധികകാലമായില്ല. പുതിയ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനം കവരാൻ ജിയോയ്ക്കായി. ജിയോയുടെ കടന്നു വരവ് മറ്റ് കമ്പനികൾക്ക് ഒരു തിരിച്ചടിത്തന്നെ ആയിരുന്നു. പക്ഷെ അവർ പതറാതെ പിന്നീട് അവരും ഓഫറുകള്‍ പ്രഖ്യാപിച്ചു. പക്ഷെ അവര്‍ ആ ഓഫറുകള്‍ ചില മാറ്റങ്ങളോടെയാണ് അവതരിപ്പിച്ചത്. അതിലുള്ള ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജിയോ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്.

തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍, അതായത് ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഓഫര്‍. അങ്ങനെയാണ് ചില നെറ്റ് വര്‍ക്കുകള്‍ ഓഫറുകള്‍ നല്‍കിയത്. അതായത് ഓഫര്‍ ലഭിക്കാന്‍ അര്‍ഹരായവരെ കമ്പനി അറിയിക്കും ഇങ്ങനെയൊരു ഓഫര്‍ ലഭ്യമാണ് എന്ന്. ഐഡിയയും മറ്റും ബാലന്‍സ് പരിശോധിക്കുമ്പോള്‍ അണ്‍ലിമിറ്റഡ് നെറ്റ് ലഭിക്കുന്ന ഓഫര്‍ ചിലര്‍ക്കുമാത്രമേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

അതിനെതിരെയാണ് ജിയോ ഇപ്പോള്‍ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ചിലര്‍ക്കുമാത്രം ഇങ്ങനെ ഓഫര്‍ നല്‍കുന്നത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് എന്നാണ് ജിയോയുടെ വാദം. നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ കാര്യത്തിലും കമ്പനികള്‍ നിയമലംഘനം കാണിക്കുന്നു എന്നും ജിയോയ്ക്ക് പരാതിയുണ്ട്. യാതൊരു കാരണവശാലും ഉപഭോക്താക്കള്‍ ചോരാതിരിക്കാന്‍ മറ്റുകമ്പനികള്‍ ഏതുവഴിയും സ്വീകരിക്കുന്നുവെന്നും ജിയോ പറയുന്നു.

സൗജന്യ ഓഫറുകള്‍ തീരുന്ന മുറയ്ക്ക് ഉപഭോക്താക്കള്‍ ജിയോയെ കയ്യൊഴിയുമെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ജിയോയുടെ ഒപ്പം നിലകൊള്ളാനുള്ള തീരുമാനത്തില്‍തന്നെയാണ് ഉപഭോക്താക്കള്‍. സോഷ്യല്‍ മീഡിയയില്‍ ജിയോയ്ക്ക് അനുകൂലമായി വരുന്ന അഭിപ്രായങ്ങള്‍ തന്നെ കണ്ടാല്‍ ഇത് മനസിലാകും. 250 രൂപ വാങ്ങി 1ജിബി ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് കാണുന്ന ഓഫറുകളുടെയെല്ലാം കാരണക്കാരന്‍ ജിയോ തന്നെയാണല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button