ദുബായ് : ഐസിസി ഏകദിന റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. നിലവില്‍ നാലാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. ന്യൂസിലന്‍ഡിനെ പിന്നിലാക്കിയാണ് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യയ്ക്ക് 117 പോയിന്റും ന്യൂസിലന്‍ഡിന് 115 പോയിന്റുമാണുള്ളത്.
പുതിയ റാങ്കിംഗ് പ്രകാരം 123 പോയിന്റോടു കൂടി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. 118 പോയിന്റ് കരസ്ഥമാക്കിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി . ഇംഗ്ലണ്ട് (109), ശ്രീലങ്ക (93), ബംഗ്ലാദേശ് (91), പാകിസ്താന്‍ (88) എന്നിവരാണ് അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. വെസ്റ്റിന്‍ഡീസ് (79) അഫ്ഗാനിസ്ഥാന്‍ (52) യഥാക്രമം ഒന്‍പത് പത്ത് സ്ഥാങ്ങൾ കരസ്ഥമാക്കി.
Post Your Comments