ഷാര്‍ജ ആക്രി കടയില്‍ വന്‍ തീ പിടിത്തം. ഷാര്‍ജയിലെ അല്‍ സാജ വ്യവസായ മേഖലക്ക് സമീപമാണ് സംഭവം നടന്നത്. തീപിടുത്തം മൂലം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം കറുത്ത പുകയില്‍ മൂടി. ഡീസല്‍ പാത്രങ്ങള്‍ കിടന്ന ആക്രി സ്ഥാപനത്തിലാണ് രാവിലെ 11.49ന് തീപിടിത്തം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരുക്കുണ്ടായിട്ടില്ലെന്ന് ഷാര്ജ് സിവില്‍ ഡിഫെന്‍സ് ഡയറക്ടര്‍ ജനറല്‍ കൊളോണെല് സാമി ഖാമിസ് അല്‍ നഖ്ബി അറിയിച്ചു.
അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി പോലീസ് അടച്ചിട്ടു. അത്യാവശ്യക്കാരെ മാത്രമേ കടത്തിവിട്ടുള്ളു. 10 മിനിറ്റിനുള്ളില്‍ അഗ്നിശമനസേന എത്തിയതു കൊണ്ട് വല്യ നാശനഷ്ട്ടം ഉണ്ടായില്ല. ജോലികരെയൊക്കെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്കു മാറ്റി. പരിസരത്തുള്ള മൃഗങ്ങളെയും മാറ്റി പാര്‍പ്പിച്ചു. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാനായി ഫോറന്‍സിക്ക് വിദഗ്ധരെ അറിയിച്ചിട്ടുണ്ടെന്ന് കൊളോണെല് അല്‍ നഖ്ബി പറഞ്ഞു.
Post Your Comments