ന്യൂഡല്‍ഹി: വോട്ടിന് പണം നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പണം നല്‍കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടികളൊന്നും ഇനി നടക്കില്ല. പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്.
ഇങ്ങനെ ചെയ്യുന്നവരെ അഞ്ച് വര്‍ഷം വരെ വിലക്കണമെന്ന് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി പണം നല്‍കിയ സംഭവം പുറത്തായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
വോട്ടര്‍മാരെ പണം ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കാരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗര്‍ സീറ്റിലേക്ക് നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.
Post Your Comments