ന്യൂഡല്‍ഹി: 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റുകള്‍ വഴി ചോർന്നു. ഇന്ത്യയിലെ പ്രധാന ഗവണ്‍മെന്റ് പദ്ധതികളായ തൊഴിലുറപ്പ്, ദേശീയ പെന്‍ഷന്‍, സോഷ്യല്‍ അസിസ്റ്റന്റ് പദ്ധതികള്‍ ആന്ധ്രലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ വെബ്‌സൈററില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആര്‍ക്കും ലഭ്യമാകുംവിധം നല്‍കിയിരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യപ്പെട്ടെക്കാവുന്ന വിധത്തിലുള്ള വിവരങ്ങളാണ് ഡാറ്റബേസില്‍ നിന്നും പുറത്തായിരിക്കുന്നത്.ചില വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നുവെന്നാണ് സൂചന. 2016 ലെ ആധാര്‍ ആക്ട് അനുസരിച്ച് ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments