പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളുടെ വലിയ പ്രശ്നം എന്ന് പറയുന്നത് ബാറ്ററി ബാക്കപ്പ് തന്നെയാണ്. കൂടുതൽ എംഎഎച്ച് ബാറ്ററി ഉള്ള ഫോണുകളിലും നെറ്റും ഗെയിമും ഒക്കെ ഉപയോഗിക്കുമ്പോൾ ചാർജ് ആവിയായി പോകുന്ന സ്ഥിതിയാണ് നിലകൊള്ളുന്നത് ഇതിനു പരിഹാരമായാണ് പവർ ബാങ്കുകൾ വിപണിയിൽ അവതരിപ്പിച്ചത്.
ദൂര യാത്രകൾ പോകുമ്പോൾ മിക്കവരും കൈയ്യിൽ കരുതുന്ന അത്യാവശ്യ വസ്തുവാണ് പവർ ബാങ്ക്. അതിനാൽ പുതിയതായി പവർ ബാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു
*തിരഞ്ഞെടുക്കുന്ന പവർ ബാങ്കിന്റെ ശേഷി
ഉപയോഗിക്കുന്ന ഫോണിന്‍റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് ഉചിതം. കൂടാതെ പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്‍റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തിയിരിക്കണം.
*ഗുണനിലവാരം
ഫോണ്‍ ചാര്‍ജ് ചെയുന്ന കാര്യത്തിൽ എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് പവര്‍ ബാങ്ക് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധിക്കണം.
*ചാർജ് ചെയാനുള്ള ശേഷി
വിവിധ ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മികച്ച പവര്‍ബാങ്ക് ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്‍. യു.എസ്.ബി ചാര്‍ജിംഗ് കേബിളോടെയാണ് പല പവര്‍ബാങ്കുകളും വിപണിയിൽ ലഭ്യമാകുന്നത്. മടക്കി സൂക്ഷിക്കാവുന്ന തരം കേബിളുകള്‍ ഉള്ള പവര്‍ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയും.
*മുന്നറിയിപ്പ് സൂചകങ്ങൾ
പവര്‍ബാങ്കിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകൾ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമായ മുന്നറിയിപ്പ് സൂചകങ്ങളാണ്. പവര്‍ബാങ്കിന്‍റെ ബാറ്ററിയുടെ ചാര്‍ജ് എത്രത്തോളമാണെന്ന് അറിയാൻ ഇത് വഴി സാധിക്കും. കൂടാതെ ചാര്‍ജിംഗ് സ്റ്റാറ്റസും ഇന്‍ഡിക്കേറ്റര്‍ കാണിച്ച് തരുന്നതിനാൽ വ്യക്തമായ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്.
*ബ്രാന്‍റ്
പ്രമുഖ ബ്രാൻഡുകൾ നിർമിക്കുന്ന പവർ ബാങ്കുകൾ വാങ്ങുന്നതാണ് ഉത്തമം. പവര്‍ബാങ്കിന്‍റെ ബാറ്ററി ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക എന്നത് വാങ്ങുന്നയാൾക്ക് അസാധ്യമാണ്.
*സുരക്ഷ
പവർ ബാങ്ക് വാങ്ങുന്നതിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് സുരക്ഷ. അതിനാല്‍ തന്നെ പവര്‍ ബാങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ളത് തന്നെ തെരഞ്ഞെടുക്കണം. ഇത് സുരക്ഷ ഉറപ്പു വരുത്തുകയും,പൊട്ടിത്തെറി സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
*ആംപിയർ
പവർ ബാങ്ക് വാങ്ങുമ്പോൾ അതിന്‍റെ ആംപിയര്‍ കൗണ്ട് എത്രയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ചാര്‍ജറില്‍ നിന്ന് ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കറണ്ടാണ് ആംപിയര്‍ കൗണ്ട്. ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിനനുസരിച്ചുള്ള പവര്‍ബാങ്കാണ് വാങ്ങേണ്ടത്.
Post Your Comments