KeralaLatest NewsNews

ആര്‍.എം.പി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു; അക്രമത്തിന് പിന്നില്‍ സി.പി.ഐ.എമ്മെന്ന് കെ.കെ രമ

കോഴിക്കോട്: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഒരു സംഘം ആളുകള്‍ ചേർന്ന് കണ്ണൂക്കരയിലുള്ള ഓഫീസാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ടി വിയും ഫര്‍ണീച്ചറുകളും മറ്റും തകര്‍ത്ത നിലയിലാണ്.

ഒഞ്ചിയം മേഖലയില്‍ ടി പി ചന്ദ്രശേഖരന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളെക്സുകളും ബാനറുകളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആര്‍എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ പറഞ്ഞു.

കഴിഞ്ഞ ദിവസം വടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കുന്നുമ്മക്കര ക്ഷേത്രത്തിന് സമീപം പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും ആസൂത്രിതമായ നീക്കമായിരുന്നു അതെന്നും നേരത്തേ കെ കെ രമ പ്രതികരിച്ചിരുന്നു.

shortlink

Post Your Comments


Back to top button