ആക്ടീവയുടെ നിർമാണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹോണ്ട .1.5 കോടി യൂണിറ്റ് ആക്ടീവയുടെ വിൽപ്പന നടത്തിയാണ് ഹോണ്ട ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്കൂട്ടര്‍ നിര്‍മാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ ശാലയില്‍ നിന്നാണു കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ മിനൊരു കാറ്റോ 1,50,00,000 -ാമത് ‘ആക്ടീവ’ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ ശാലയിൽ പ്രതിവര്‍ഷം 12 ലക്ഷം സ്കൂട്ടറുകളാണ് വാര്‍ഷിക ഉല്‍പാദനശേഷി.
2001ല്‍ വിപണിയിലെത്തിയ ആക്ടിവ ആദ്യ വര്‍ഷം തന്നെ 55,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. പിന്നീട് വില്‍പ്പനയില്‍ വൻ വളർച്ചയാണ് ആക്ടീവ സ്വന്തമാക്കിയത്. 2010 – 2011 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം യൂണിറ്റ് ആക്ടീവയാണ് വിറ്റഴിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 27.59 ലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാനും ആക്ടീവയ്ക്ക് സാധിച്ചു. അടുത്തിടെ പുറത്തിറക്കിയ ബി.എസ്4 നിലവാരം പാലിക്കുന്ന ആക്ടിവയുടെ നാലാം തലമുറ സ്കൂട്ടറുകൾക്ക് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ടീവ ഫോര്‍ ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്നു മോഡലുകളാണ് നിലവില്‍ ആക്ടീവ നിരയില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.
Post Your Comments