ലക്നോ•പെട്രോള്‍ പമ്പില്‍ പോയി പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ പമ്പ് ജീവനക്കാരന് നമ്മള് പറഞ്ഞ തുകയ്ക്കുള്ള പെട്രോള്‍ അടിയ്ക്കുന്നുണ്ടോ എന്ന് നാം പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്പ്ലേയില്‍ നിന്ന് കണ്ണുതെറ്റാതെ നോക്കി നില്‍ക്കാറുണ്ട്. എന്നാല്‍ ഡിസ്പ്ലേയില്‍ കാണിക്കുന്ന അളവില്‍ പെട്രോള്‍ നമ്മുടെ വണ്ടിയില്‍ നിറയുന്നുണ്ടോ? ഇല്ലാ എന്നതാണ് സത്യം. ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണുതെറ്റാതെ നോക്കിനിന്നാലും ആ തട്ടിപ്പ് വാഹന ഉടമയ്ക്ക് കണ്ടെത്താനാവുകയുമില്ല. റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് പമ്പുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്.
ഇന്ധം നിറയ്ക്കുന്ന മെഷീനുള്ളിലാണ് ചിപ്പുകള്‍ ഘടിപ്പിക്കുന്നത്. 3000 രൂപ മാത്രമാണ് തട്ടിപ്പിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ വില.ഇതുവഴി ഡിസ്പ്ലേയില്‍ രേഖപ്പെടുത്തിയതിലും 5 മുതല്‍ 10 ശതമാനം വരെ കുറവ് പെട്രോള്‍ നിറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്നതെങ്കിലും ലഭിക്കുക 940 മില്ലീ ലിറ്റര്‍ മാത്രം. ചിപ്പ് തട്ടിപ്പ് വഴി പെട്രോള്‍ പമ്പുകള്‍ പ്രതിമാസം പതിനാല് ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കുണ്ടെന്നും ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments