ഇസ്ലാമാബാദ്: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്ഥാന്‍. കശ്മീരിലെ ജനങ്ങളുടെ സ്വയം ഭരണാധികാരത്തിനായുള്ള സമരത്തിന് പാകിസ്ഥാന്‍ ഇനിയും പിന്തുണ നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്വ.
അവിടെയുള്ള ജനങ്ങളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്കടുത്തുള്ള പാകിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലില്‍ പോലും ഇന്ത്യ ഇടപെടുകയാണെന്നും ജാവേദ് ബാദ്വ ആരോപിച്ചു. സൈനിക മേധാവിയായി അധികാരമേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാദ്വ.
കശ്മീരില്‍ ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ ഇവിടെ മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ പതിവായി നിരസിക്കുകയാണ്. കശ്മീര്‍ ജനങ്ങളുടെ സ്വയംഭരണ അധികാരം നേടിയെടുക്കാനായി പാകിസ്ഥാന്‍ എല്ലാ പിന്തുണയും നല്‍കും. സ്വയം നിര്‍ണയാവകാശവും ജീവിക്കാനുള്ള അവകാശവും ഓരോ മനുഷ്യന്റെയും അവകാശമാണെന്നും ബാജ്വ പറഞ്ഞു.
ഇന്ത്യ പ്രകോപനമൊന്നുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സേനയുടെ ഏത് തരത്തിലുള്ള പ്രകോപനവും നേരിടാന്‍ പാകിസ്ഥാന്‍ സജ്ജമാണെന്നും ബാദ്വ പറഞ്ഞു.
Post Your Comments