ബെംഗളൂരു: വെെദ്യശാസ്ത്ര രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ബെംഗളൂരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്. ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ക്ലിനിക്കിന് അനുമതി നല്‍കിയിരിക്കുകയാണ്. സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് സര്‍വ്വകലാശാല പ്രൊഫസര്‍ ബ്രാന്‍സ്ട്രാണുമായി ചേര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയസമ്പന്നനാണ് സ്വീഡനിലെ പ്രൊഫസര്‍ ഡോ ബ്രാന്‍സ്ട്രോം.
ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച സ്ത്രീകളിലും, അസുഖം കാരണം ഗര്‍ഭപാത്രം നഷ്ടപ്പെട്ട സ്ത്രീകളിലുമാണ് ശസ്ത്രക്രിയ നടത്തുക. എന്നാൽ ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങിയ രീതികള്‍ നിലവിലുള്ളപ്പോള്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന വാദവുമായി നിരവധിപേർ രംഗത്ത് വരുന്നുണ്ട്.
Post Your Comments