അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ 30 കിലോ കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഇമാമിന് ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാനാകും. മുംബൈ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ആഹാരക്രമമാണ് ഭാരം കുറയ്ക്കാൻ ഇമാനെ സഹായിച്ചത്. ഭാരം 450 കിലോയിൽ താഴെ ആയാൽ മാത്രമേ ഇമാനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റാനാകൂ.
ഇമാന്റെ ഭാരം ഈ വര്‍ഷത്തോടെ 200 കിലോ ആക്കി കുറയ്ക്കാനാണ് ഡോക്ടർമാർ ലക്ഷ്യമിടുന്നത്. ഗുരുതരമായ ശ്വാസകോശ രോഗമുള്ളതിനാല്‍ പ്രതിദിനം 2-3 മണിക്കൂര്‍ മാത്രമേ നേരത്തെ ഇമാന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. ചുമ കാരണം കഴിയ്ക്കുന്ന ഭക്ഷണം ശ്വാസതടസ്സമുണ്ടാകുമോ എന്ന ഭയത്താല്‍ പ്രത്യേക ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ഇമാന് നടക്കാനാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.
Post Your Comments