ലക്നോ• റിട്ട. കേണലിന്റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. മീററ്റിലെ സിവിൽ ലൈനിൽ താമസിക്കുന്ന റിട്ട. കേണൽ ദെവിന്ദ്ര കുമാറിന്റെ വീട്ടിൽനിന്നാണ് മാംസവും പണവും പിടികൂടിയത്.
കൂടാതെ 40 പിസ്റ്റൾ, 50,000 തോക്കിൽ ഉപയോഗിക്കുന്ന തിരകൾ, മൃഗത്തോൽ എന്നിവയും ഇയാളുടെ വീട്ടില്‍ നിന്നും റവന്യൂ ഇന്റലിജൻസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി. കലമാന്റെ തലയോട്ടി, മ്ലാവിന്റെ കൊമ്പുകൾ, ആനക്കൊമ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലർച്ചവരെ നീണ്ടു. കുമാറിന്റെ മകൻ ദേശീയ തലത്തിലുള്ള ഷൂട്ടിംഗ് താരമാണ്.
Post Your Comments