അടുത്തമാസം നഴ്സറിയിൽ ചേർക്കാൻ കൊണ്ടുപോകേണ്ട മകന് എന്തെങ്കിലും രണ്ടക്ഷരം പഠിപ്പിക്കാമല്ലോ എന്നുകരുതി ഞാനവനെ അടുത്തേക്കു വിളിച്ചു.
“മോനെ അച്ഛൻ സ്കൂളിൽ ചേർക്കാട്ടോ..”
“മറ്റേടത്തു പോയി പറഞ്ഞാൽ മതി”
എടുത്തടിച്ചുള്ള അവന്റെ മറുപടി കേട്ടു
ഞാൻ ഞെട്ടിപ്പോയി!
“എന്താടാ നീ പറഞ്ഞത്” ദേഷ്യത്തോടെ ഞാനവനു നേരെ കയ്യോങ്ങി.
“ഓ..പുളുത്തീ…”
വീണ്ടും പിഞ്ചുവായ് മൊഴിഞ്ഞതു കേട്ടു സ്തബ്ധനായി ഞാൻ ഭാര്യയെ വിളിച്ചു.
“എടീ നീയിതു കേട്ടോ?”
അടുക്കളയിൽ നിന്നും ഭാര്യയുടെ മറുപടി വന്നു:-“എന്നെ വിളിക്കണ്ടാ..ഏതു നേരവും മലയാളം ന്യൂസും മണിയാശാന്റെ പ്രസംഗവും കേട്ടിരിക്കുമ്പോൾ കൊച്ച് അടുത്തിരിപ്പുണ്ടെന്ന ബോധം വേണായിരുന്നു.ഇനി സ്കൂളിൽ ഇന്റർവ്യൂന് അവര് ചോദ്യം ചോദിക്കു മ്പോൾ ചെക്കന്റെ വായീന്ന് എന്ത് വീഴുമെന്നോർത്തിട്ട് ഒരു സമാധാനാവുമില്ലല്ലോ എന്റീശ്വരന്മാരേ..”!!
Post Your Comments